Saturday, November 23, 2024
HomeNewsKeralaജര്‍മ്മനിയിലേക്ക് നഴ്‌സുമാര്‍ക്ക് വന്‍ തൊഴില്‍ അവസരം 25 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനമൊരുക്കി മൂവാറ്റുപുഴ റോയല്‍ ബ്രിട്ടീഷ്...

ജര്‍മ്മനിയിലേക്ക് നഴ്‌സുമാര്‍ക്ക് വന്‍ തൊഴില്‍ അവസരം 25 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനമൊരുക്കി മൂവാറ്റുപുഴ റോയല്‍ ബ്രിട്ടീഷ് അക്കാദമി

മൂവാറ്റുപുഴ : ജര്‍മ്മനിയില്‍ ഉപരിപഠനത്തിനു തയ്യാറെടുക്കുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ പരിശീലനമൊരുക്കി മൂവാറ്റുപുഴ റോയല്‍ ബ്രിട്ടീഷ് അക്കാദമി ശ്രദ്ധേയമാകുന്നു. കോതമംഗലം – മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളില്‍ ഈ വര്‍ഷം 25 നിര്‍ദ്ദന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുമെന്ന് അക്കാദമിക്ക് അധികൃതര്‍ അറിയിച്ചു. 120 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതാണ് പരിശീലന ക്ലാസ്. വിദഗ്ധരുടെ മേല്‍നോട്ടത്തിലാവും ക്ലാസ് സംഘടിപ്പിക്കുക. ആഗോള തലത്തില്‍ പ്രശസ്തി നേടിയ റോയല്‍ ബ്രിട്ടീഷ് അക്കാദമി സംസ്ഥാനത്തും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ പരിശീലനം. ജര്‍മ്മനിയില്‍ ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികളെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് ജര്‍മ്മന്‍ ഭാഷയിലെ പരിജ്ഞാനകുറവാണ്. ഇതു പരിഹരിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്നും ഡയറക്ടര്‍മാരായ പ്രകാശ് തോമസ്, ആന്റണി മാത്യു, അലോഷ്യസ് ജോസഫ് എന്നിവര്‍ അറിയിച്ചു. അക്കാദമിയില്‍ ഇതിനകം പുതിയ ബാച്ചുകള്‍ ആരംഭിച്ചതായും ഇവര്‍ വ്യക്തമാക്കി. ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റികളില്‍ സൗജന്യമായി ഉന്നത പഠനമാര്‍ഗ്ഗങ്ങളെക്കുറിച്ചും പഠനശേഷം ജര്‍മ്മനിയില്‍ ലഭിക്കുന്ന ജോലി സാധ്യതകളും ഇവ വിവരിക്കുന്നതിനുമായാണ് ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റിയായ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിന്റെ അംഗീകാരമുള്ള റോയല്‍ ബ്രിട്ടീഷ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ജര്‍മ്മനിയില്‍ പഠനാവശ്യാര്‍ത്ഥം പോകുന്നവര്‍ക്കു അക്കാദമി എല്ലാ വിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. മെഡിക്കല്‍, എന്‍ജിനീയറിംഗ് മേഖലകളിലെ വിവിധങ്ങളായ സാധ്യതകളെക്കുറിച്ചും അക്കാദമിയില്‍നിന്നും വിവരങ്ങള്‍ ലഭ്യമാകും. ജര്‍മ്മന്‍ സാധ്യതകളെ സംബന്ധിച്ചുള്ള സെമിനാറുകളും അക്കാദമിയുടെ നേതൃത്വത്തില്‍ നട്തിവരുന്നു. അവധികാലത്ത് സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി കുറഞ്ഞ ചെലവില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും നടത്തിവരുന്നു. തികച്ചും നൂതനമായ പഠനാന്തരീക്ഷത്തില്‍ ഇമ്മേര്‍ഷന്‍ സിസ്റ്റം ഉപയോഗിച്ചുള്ള പരിശീലനം. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ നിരന്തരമായ മൂല്യ നിര്‍ണ്ണയത്തിലൂടെ ഐഇഎല്‍റ്റിഎസ്, ഒഇറ്റി, ജര്‍മ്മന്‍ പഠനരംഗത്ത് മികവാര്‍ന്ന വിജയം നേടുന്നതിനും റോയല്‍ ബ്രിട്ടീഷ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments