സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമൈക്രോൺ

0
29

തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. മലപ്പുറത്ത് 19 പേർക്കും ആലപ്പുഴ, തൃശൂർ ജില്ലകളിൽ മൂന്ന് പേർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. 

രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോ​ഗികളുടെ എണ്ണം 305 ആയി. 

അതിനിടെ സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. പ്രതിദിന രോ​ഗികളുടെ എണ്ണം വീണ്ടും അയ്യായിരത്തിന് മുകളിലായി. ഇന്ന്  5296 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. 

Leave a Reply