Sunday, October 6, 2024
HomeSportsCricket274 ന് ഇന്ത്യ പുറത്ത്,ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 13 റണ്‍സ് ലീഡ്

274 ന് ഇന്ത്യ പുറത്ത്,ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 13 റണ്‍സ് ലീഡ്

ബിര്‍മിങ്ങ്ഹാം: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 13 റണ്‍സ് ലീഡ്. 287 റണ്‍സെടുത്ത ഇംഗ്ലണ്ടിന് മറുപടി നല്‍കാനെത്തിയ ഇന്ത്യ 274 ന് പുറത്തായി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വുറി പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്.

മല്‍സരം ഇന്ത്യ കൈവിടുന്നുവെന്ന് തോന്നിയ നിമിഷം മുതലാണ് കോഹ്‌ലി മാസ്മരിക പ്രകടനവുമായി കളം നിറഞ്ഞത്. തന്റെ ടെസ്റ്റ് കരിയറിലെ 22ാം സെഞ്ചുറിയും ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയുമാണ് കോഹ്‌ലി നേടിയത്. 149 റണ്‍സെടുത്ത കോഹ്‌ലിയെ റാഷിദാണ് പുറത്താക്കിയത്.

മികച്ച തുടക്കമിട്ട വിജയിനെ ടോം കുറാന്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. അംപയര്‍ പുറത്തല്ലെന്നാണ് വിധിച്ചതെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോകേഷ് രാഹുല്‍ നേരിട്ട ആദ്യപന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. വിശ്വസ്ത താരം ചേതേശ്വര്‍ പൂജാരയ്ക്ക് പകരം രാഹുലിനെ ടീമിലുള്‍പ്പെടുത്തിയ തീരുമാനം പാളിയെന്ന തോന്നലുണര്‍ത്തുന്നതായിരുന്നു രാഹുലിന്റെ പുറത്താകല്‍. പിന്നാലെ കുറന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാനും മടങ്ങിയതോടെ ഇന്ത്യയുടെ മുന്‍നിര ബാറ്റിംഗ് നിര പാടെ തകര്‍ന്നടിയുകയായിരുന്നു.

ധവാനും മുരളി വിജയിയും ഹാര്‍ദിക്ക് പാണ്ഡ്യയും മികച്ച തുടക്കം നല്‍കി പ്രതീക്ഷ നല്‍കിയെങ്കിലും ഇംഗ്ലീഷ് ബൗ
ളര്‍മാരുടെ മുന്നില്‍ അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ കോഹ്‌ലിക്ക് മാത്രമാണ് തിളങ്ങാനായത്.

ഇംഗ്ലണ്ടിനായി സാം കറന്‍ നാല് വിക്കറ്റ് നേടി. രണ്ട് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.

നരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 287 റണ്‍സില്‍ അവസാനിച്ചു. ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്, രണ്ടാം ഓവറില്‍ത്തന്നെ ശേഷിച്ച വിക്കറ്റും നഷ്ടമായി. ആദ്യദിനത്തില്‍ ഇന്ത്യന്‍ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ച സാം കുറനെ പുറത്താക്കി മുഹമ്മദ് ഷാമിയാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്. 71 പന്തില്‍ മൂന്നു ബൗണ്ടറികള്‍ ഉള്‍പ്പെടെ 24 റണ്‍സ് നേടിയാണ് കുറന്‍ പുറത്തായത്. ആന്‍ഡേഴ്‌സന്‍ രണ്ടു റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അശ്വിന്‍ നാലും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും ഒരോ വിക്കറ്റ് വീതമെടുത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments