Monday, January 20, 2025
HomeNewsNationalചെന്നൈയിൽ 28 ആനകളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കി

ചെന്നൈയിൽ 28 ആനകളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കി

മൃഗങ്ങളിലുള്ള കോവിഡ് -19 ഭയത്തിനിടയിൽ ചൊവ്വാഴ്ച ചെന്നൈയിലെ മുടുമല ടൈഗർ റിസർവിൽ 28 ആനകളാണ് കോവിഡ് -19 പരിശോധനയ്ക്ക് വിധേയരായത്

സാമ്പിളുകൾ ഉത്തർപ്രദേശിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ടുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നത്.

COVID-19 മൂലം ഒരു സിംഹം മരിച്ചതിനെ തുടർന്നാണ് ടെസ്റ്റ്‌ ആരംഭിചത്. കൂടാതെ മറ്റ് ചില സിംഹങ്ങൾ അരിഗ്നാർ അണ്ണ സുവോളജിക്കൽ പാർക്കിൽ കോവിഡ് പോസിറ്റീവ് ആയി.
മുടുമല കടുവ സംരക്ഷണ കേന്ദ്രത്തിലെ എല്ലാ ആനകൾക്കും കോവിഡ് -19 പരീക്ഷണം നടത്താൻ സംസ്ഥാന വനം മന്ത്രി രാമചന്ദ്രൻ ഉത്തരവിട്ടു.

കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ഇറ്റാവ സഫാരി പാർക്കിൽ രണ്ട് സിംഹങ്ങൾ കോവിഡ് -19 പോസിറ്റീവ് ആയിരുന്നു.
ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങൾ മെയ് 4 ന് വൈറസിന് പോസിറ്റീവ് ആയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments