തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം മൂന്നായി. പുലര്‍ച്ചെ നാല് മണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് തകര്‍ന്നത്. നാല് വയസ്സുകാരന്‍ ദേവാനന്ദിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നേരത്തെ സോമന്റെ അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. സോമന്‍, ഭാര്യ ഷിജി, മകള്‍ നിമ എന്നിവര്‍ക്കായുള്ള തിരച്ചിലാണ് നടക്കുന്നത്
കുടയത്തൂര്‍ സംഗമം കവലക്ക് സമീപം മാളിയേക്കല്‍ കോളനിക്ക് മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. റവന്യു വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.