രാജ്യത്ത് കുതിച്ചുയര്‍ന്ന് ഒമൈക്രോണ്‍, രോഗബാധിതര്‍ 3071 ആയി

0
278

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 3071 ആയി. ഇതില്‍ 1203 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലാണ് ഒമൈക്രോണ്‍ ബാധിതര്‍ കൂടുതല്‍-876. 381 പേര്‍ മഹാരാഷ്ട്രയില്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ 513 പേര്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതില്‍ 57 പേരാണ് ആശുപത്രി വിട്ടത്. കര്‍ണാടകയില്‍ 333 പേരിലും രാജസ്ഥാനില്‍ 291 പേരിലും പുതിയ വകഭേദം കണ്ടെത്തി.

കേരളത്തില്‍ 284 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 93 പേര്‍ രോഗമുക്തി നേടിയെന്നും മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Leave a Reply