45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി മോദി വിവേകാനന്ദപാറയില്‍ നിന്ന് മടങ്ങി

0
20

കന്യാകുമാരിയിലെ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. 45 മണിക്കൂര്‍ ആണ് വിവേകാനന്ദ പാറയില്‍ മോദി ധ്യാനമിരുന്നത്. ഇവിടെ നിന്ന് മടങ്ങവേ തിരുവള്ളുവര്‍ പ്രതിമയില്‍ മോദി പുഷ്പാര്‍ച്ചനയും നടത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ മടക്കം. കനത്ത സുരക്ഷാ ക്രമീകരണമാണ് വഴിനീളെ ഒരുക്കിയിട്ടുള്ളത്.

45 മണിക്കൂര്‍ നീണ്ട ധ്യാനം മെയ് 30നാണു മോദി തുടങ്ങിയത്. വിവേകാനന്ദ പാറയിലെ ധ്യാനമണ്ഡപത്തില്‍ നിരാഹാരം വൃതം അനുഷ്ഠിച്ചായിരുന്നു ധ്യാനം. 2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.

Leave a Reply