തൃശൂർ: ചാലക്കുടിക്കടുത്ത് കൊടകരയില്‍ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തിയ 460 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. വിപണിയിൽ ഏകദേശം അഞ്ച് കോടി രൂപയോളം വിലവരുന്ന കഞ്ചാവാണ് ഇത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചരക്കുലോറിയില്‍ കടലാസ് കെട്ടുകള്‍ക്കിടയിലാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍, പൊന്നാനി സ്വദേശിയായ സലീം എന്നിവരാണ് പൊലീസ് പിടിയിലായത്. കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘മിഷൻ ഡാഡ്’ ഓപറേഷന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയായിലാണ് ഇവർ പിടിയിലായത്.
ആന്ധ്രായിൽ നിന്ന് ചില്ലറ വില്‍പനയ്ക്കായെത്തിച്ച കഞ്ചാവാണിതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.