Tuesday, July 9, 2024
HomeNewsKeralaസംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 4,805 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 4,805 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയും നാലായിരത്തിലധികമായിരുന്നു രോഗികളുടെ എണ്ണം.

രാജ്യത്ത് ഇന്നലെ 14,506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 30 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇതുവരെ 99,602 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമായി ഉയര്‍ന്നു.

കഴിഞ്ഞദിവസം ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് കത്തില്‍ പറയുന്നു. പരിശോധന വര്‍ധിപ്പിക്കാനും വാക്സിന്‍ വിതരണം കാര്യക്ഷമമാക്കാനും കേന്ദ്രം നിര്‍ദേശിച്ചു. രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments