Pravasimalayaly

ആക്രമിക്കാനെത്തിയ സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടി; അഞ്ച് പേര്‍ മുങ്ങി മരിച്ചു

അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ അഞ്ച് പേര്‍ മുങ്ങി മരിച്ചു. ഹരിയാനയിലെ യമുന നഗര്‍ ബുറിയ മേഖലയിലാണ് സംഭവം.പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്ന് ആക്രമിക്കാനെത്തിയ മുപ്പതംഗ സംഘത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പത്ത് പേര്‍ പുഴയില്‍ ചാടിയതെന്ന് പൊലീസ് വെളിപ്പെടുത്തി. ഇവരില്‍ അഞ്ച് പേരാണ് മുങ്ങിമരിച്ചത്.

കാണാതായ അഞ്ച് പേരുടെ മൃതദേഹം വെസ്റ്റേണ്‍ യമുന കനാലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അക്രമിക്കാനെത്തിയ മുപ്പതംഗ സംഘം യുവാക്കള്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്നെന്നും വെറെ വഴിയില്ലാതെയാണ് ഇവര്‍ പുഴയില്‍ ചാടാന്‍ നിര്‍ബന്ധിതരായതെന്നും യമുന നഗര്‍ പൊലീസ് വ്യക്തമാക്കി. പുഴയില്‍ ചാടിയ അഞ്ച് പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

Exit mobile version