Pravasimalayaly

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി ഇന്നറിയാം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉച്ചയ്ക്ക് മൂന്നരയ്ക്ക് തീയതികള്‍ പ്രഖ്യാപിക്കും.ഉത്തര്‍പ്രദേശിനു പുറമേ ഗോവ, പഞ്ചാബ്, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നാലിലും ബിജപിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബിജെപി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇന്നു തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിക്കുന്നതിന് ഒപ്പം പ്രചാരണത്തിന് കടുത്ത കോവിഡ് മാനദണ്ഡങ്ങളും കമ്മിഷന്‍ നിര്‍ദേശി്ച്ചേക്കും.

Exit mobile version