5ജി സ്‌പെക്ട്രം ലേലം; ആദ്യ ദിനം 1.45 ലക്ഷം കോടിയുടെ ലേലംവിളി

0
162

5ജി സ്പെക്ട്രം ലേലത്തിന്റെ ആദ്യ ദിനത്തിൽ നാല് റൗണ്ട് ലേലം നടന്നു. റെക്കോർഡ് തുകയുടെ ലേലംവിളിയാണ് നടന്നത്. 1.45 ലക്ഷം കോടി രൂപയ്ക്കാണ് ആദ്യ ദിനം ലേലം വിളി നടന്നത്. പ്രതീക്ഷകൾ മറികടന്നുള്ള നേട്ടമാണ് ഇതെന്ന് ടെലകോം മന്ത്രാലയം വ്യക്തമാക്കി. 

4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 72 ഗിഗാഹെർട്സ് സ്പെക്ട്ര പരിധിയാണ് ലേലത്തിന് വെച്ചത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ, സുനിൽ ഭാർതി മിത്തലിന്റെ ഭാരതി എർടെൽ, ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് , വോഡഫോൺ ഐഡിയ, തുടങ്ങിയ നാല് സ്ഥാപനങ്ങളും ലേലത്തിൽ സജീവമായി പങ്കെടുത്തു.

3300 മെഗാഹെർട്സ്, 26 ഗിഗാഹെർട്സ് മിഡ്, ഹൈ എൻഡ് ബാൻഡുകൾക്ക് വേണ്ടിയാണ് ശക്തമായ മത്സരമുണ്ടായതെന്നും കമ്പനികളെല്ലാം ശക്തമായാണ് പങ്കെടുക്കുന്നത്. ആരോഗ്യകരമായ പങ്കാളിത്തമായിരുന്നു. 
ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

സർക്കാർ സമയ ബന്ധിതമായി സ്പെക്ട്രം വിതരണം ചെയ്യും. സെപ്റ്റംബറോടുകടി 5ജി സേവനങ്ങൾ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 14 ഓടുകൂടി സ്പെക്ട്രം അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി കൂട്ടിച്ചേർത്തു. സ്പെക്ട്രത്തിനുള്ള ആവശ്യകത അനുസരിച്ചേ ലേലം എത്രനാൾ നീണ്ടു നിൽക്കുമെന്ന് പറയാനാകൂ. എങ്കിലും രണ്ട് ദിവസം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply