ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. ആദ്യഘട്ടങ്ങളില്‍ നഗരങ്ങളിലാവും സേവനം ലഭ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു.
5ജി സേവനങ്ങള്‍ അതിവേഗം പുറത്തിറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും. ടെലികോം കമ്പനികള്‍ ഇതിന്റെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് വര്‍ഷത്തിനകം ആളുകള്‍ക്ക് താങ്ങാവുന്ന നിലയില്‍ സേവനം എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞമാസമാണ് 5ജി ലേലമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടങ്ങളില്‍ നഗരങ്ങളിലും പിന്നീട് പദ്ധതി ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാരിന്റെ പരിപാടി.