60 മണിക്കൂര്‍, ബിബിസി ഓഫീസുകളിലെ ഇന്‍കം ടാക്‌സ് പരിശോധന പൂര്‍ത്തിയായി; ഉദ്യോഗസ്ഥര്‍ മടങ്ങി

0
29

ബിബിസി ഓഫീസുകളില്‍  ആദായ നികുതി വകുപ്പ് മൂന്ന് ദിവസമായി നടത്തി വന്ന പരിശോധന അവസാനിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് ഉദ്യോഗസ്ഥര്‍ മുംബൈയിലെ കലീനയിലുള്ള ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയാക്കി മടങ്ങി. അക്കൗണ്ട്‌സ് വിഭാഗത്തിന്റെ കംപ്യൂട്ടറുകളുടെ ഡിജിറ്റല്‍ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. 

ജീവനക്കാരില്‍ നിന്ന് നേരിട്ടും വിവരങ്ങള്‍ രേഖപ്പെടുത്തി. പരിശോധന നടക്കുന്നതിനാല്‍ മൂന്ന് ദിവസമായി ഭൂരിഭാഗം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം രീതിയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. മുംബൈയിലെ പരിശോധന അവസാനിച്ച് ഏറെ നേരം കഴിഞ്ഞാണ് ഡല്‍ഹിയിലെ ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയായത്. 

നാളെ പരിശോധനയെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയേക്കും.

Leave a Reply