കുവൈറ്റ് സിറ്റി
കുവൈത്തിൽ 622 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 76827 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 498 പേർ ഉൾപ്പെടെ 68,633 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 502 ആയി. ബാക്കി 7692 പേരാണ് ചികിത്സയിലുള്ളത്. 109 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4334 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.