പോരാട്ടം കനക്കുന്നു; റഷ്യന്‍ ആക്രമണത്തില്‍ 64 മരണം, 240 പേര്‍ക്ക് പരിക്ക്

0
304

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തില്‍ സാധാരണക്കാരായ 240 പേര്‍ക്ക് പരിക്കേറ്റെന്ന് ഐക്യരാഷ്ട്രസഭ. ഇതില്‍ 64 പേര്‍ കൊല്ലപ്പെട്ടതായും യുഎന്‍ അറിയിച്ചു.മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സൈനികര്‍ ഉള്‍പ്പെടെയുള്ള കണക്കാണോ ഇതെന്ന് വ്യക്തമല്ല.

അതേസമയം കൂടുതല്‍ രാജ്യങ്ങള്‍ യുക്രൈന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രൈന് ആയുധസഹായം നല്‍കുമെന്ന് ജര്‍മനി വാഗ്ദാനം ചെയ്തു. സൈനിക വാഹനങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ നല്‍കുക. പ്രതിരോധ പോരാട്ടത്തില്‍ യുക്രൈനെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌കിന്റെ സഹായം തേടി യുക്രെയ്ന്‍. സ്പേസ് എക്സിന്റെ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് ഡിവിഷനായ സ്റ്റാര്‍ലിങ്ക് വഴി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാനാകുമോ എന്ന സാധ്യതയാണ് യുക്രെയ്ന്‍ തേടുന്നത്.

Leave a Reply