Friday, November 22, 2024
HomeNewsNationalചെങ്കോട്ടയിൽ പതാക ഉയർന്നു : സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം

ചെങ്കോട്ടയിൽ പതാക ഉയർന്നു : സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യം

എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്‍റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി മടങ്ങിയ ശേഷമായിരുന്നു പതാക ഉയര്‍ത്തല്‍. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു. ജനങ്ങള്‍ക്കെല്ലാം സൌഖ്യം നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ടെയ്തു.

നിരവധി രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും അവർക്ക് നന്ദി അർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു. കോവിഡിനെ രാജ്യം ചെറുത്തുതോല്‍പിക്കും. എല്ലാ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും ആദരം. ജീവൻ ബലി നൽകിയ ആരോഗ്യപ്രവർത്തകർ ഉണ്ട്. അവരുടെ കുടുംബത്തിനും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധിയെ മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായ നിരവധി പേരുണ്ട്. അവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് നിർദേശങ്ങൾ കർശനമായി പാലിച്ചാണ് ഇത്തവണത്തെ ആഘോഷം. ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. നൂറിൽ താഴെ പേർ മാത്രമേ പ്രധാന വേദിയിലുള്ളു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. സുരക്ഷാ സേനാംഗങ്ങളും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും കോവിഡ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചവരോ രോഗമുക്തരോ ആണ്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന അറ്റ് ഹോം ഒത്തുചേരൽ പരിപാടി ഒഴിവാക്കിയിട്ടില്ല. ഭീകര ഭീഷണി നേരിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments