സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍

0
311

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

തമിഴ്നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു.
തൃശൂര്‍ യുഎഇ 9, ഖത്തര്‍ 2, ജര്‍മനി 1, പത്തനംതിട്ട യുഎഇ 5, ഖത്തര്‍ 1, കുവൈറ്റ് 1, ആയര്‍ലാന്‍ഡ് 2, സ്വീഡന്‍ 1, ആലപ്പുഴ യുഎഇ 3, സൗദ്യ അറേബ്യ 2, ഖത്തര്‍ 1, കണ്ണൂര്‍ യുഎഇ 7, ഖത്തര്‍ 1, തിരുവനന്തപുരം യുഎഇ 3, യുകെ 2, ഖത്തര്‍ 1, കോട്ടയം യുഎഇ 3, യുകെ 1, മലപ്പുറം യുഎഇ 6, കൊല്ലം യുഎഇ 4, ഖത്തര്‍ 1, കോഴിക്കോട് യുഎഇ 4, കാസര്‍ഗോഡ് യുഎഇ 2, എറണാകുളം ഖത്തര്‍ 1, വയനാട് യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.

Leave a Reply