87ലെ തെരഞ്ഞെടുപ്പിൽ വോട്ടിനായി ആർ.എസ്.സുമായി സിപിഎം ചര്‍ച്ച നടത്തി; മൃദുഹിന്ദുത്വം നടക്കുന്നത് കേരളത്തിലാണെന്ന് വി.ഡി സതീശന്‍

0
22

1987 ലെ തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ വേണ്ടി ആർ.എസ്.എസ് നേതാക്കളുമായി സി.പി.എം ചർച്ച നടത്തിയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കാനും ആർ.എസ്.എസിനെ സന്തോഷിപ്പിക്കാനും വേണ്ടി ഏക സിവിൽ കോഡിനായി വലിയ പ്രചാരണമാണ് നടത്തിയിരുന്നത്. ഇതോടൊപ്പം ശരീഅത്തിനെതിരായും സിപിഎം പ്രചാരണം നടത്തിയിരുന്നുവെന്ന് തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്താ സമ്മേളത്തില്‍ അദ്ദേഹം ആരോപിച്ചു. 

‘ഇതെല്ലാം രേഖകളിലുള്ള കാര്യമാണ്. ഇപ്പോൾ ഏകസിവില്‍കോഡ് വിഷയത്തില്‍ സിപിഎം മലക്കം മറിയുകയാണ്. രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം മാറുന്നത് ആദ്യത്തെ സംഭവമല്ല. പക്ഷെ അന്ന് പാർട്ടിയും ഇ.എം.സും നായനാരും സമരം നടത്തിയതും, നിയമസഭയിൽ ഇതിന് വേണ്ടി വാദിച്ചതും തെറ്റായിരുന്നെന്നും ഇപ്പോൾ സത്യം ബോധ്യമായെന്നും പറഞ്ഞിട്ട് വേണം നിലപാട് മാറ്റേണ്ടത്. അല്ലാതെ കുളം കലക്കി വല്ലതും കിട്ടുമോയെന്ന പരുന്തിന്റെ ബുദ്ധിയോടെ സമീപിക്കുകയല്ല ചെയ്യേണ്ടത്. ജനങ്ങളുടെ മുന്നിൽ സിപിഎം വഷളായി നിൽക്കുകയാണ്’- പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിൽ മൃദു ഹിന്ദുത്വവും, കേസ് പേടിച്ചുള്ള അഡ്ജസ്റ്റ്‌മെന്റുമാണ് നടക്കുന്നത്. അതുകൊണ്ടാണ് കെ.സുരേന്ദ്രനെതിരെ കേസെടുക്കാത്തത്. ഇതെല്ലാം ഇരട്ടത്താപ്പും രാഷ്ട്രീയനേട്ടവും ലക്ഷ്യമാക്കിയുള്ള മലക്കം മറിച്ചിലാണ്. എം.വി രാഘവൻ അവതരിപ്പിച്ച് ബദൽ രേഖയിലാണ് സി.പി.എം ഇപ്പോൾ നിൽക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു.

Leave a Reply