Pravasimalayaly

87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഭക്ഷ്യധാന്യം പ്രഖാപിച്ച് കേരള സർക്കാർ

കേരളത്തിലെ 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേരള സർക്കാർ. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകും. നിലവിൽ എ.എ.വൈ കുടുംബങ്ങൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നത് മാറ്റമില്ലാതെ ലഭിക്കും. മുൻഗണനാ വിഭാഗം (പിങ്ക് കളർ) കാർഡുകൾക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കുന്ന ധാന്യം ഒരാളിന് അഞ്ച് കിലോ വീതം സൗജന്യമായി ലഭിക്കും. മുൻഗണനേതര വിഭാഗം കാർഡുകൾക്ക് (നീല, വെള്ള) കാർഡ് ഒന്നിന് മിനിമം 15 കിലോ സൗജന്യമായി ലഭിക്കും.

നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി നൽകുന്നതു അനുസരിച്ച് 1000 രൂപയുടെ ഭക്ഷണകിറ്റ് സൗജന്യമായി നൽകും. ദുരന്തനിവാരണ സംഘത്തിലെ വിതരണ സംവിധാനം വഴി ഹോം ഡെലിവറി നടത്തും. പഞ്ചസാര, പയറുവർഗ്ഗങ്ങൾ, വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ഉല്പന്നങ്ങൾ അടങ്ങുന്നതാണ് ഭക്ഷ്യ സാധന കിറ്റ്.

In light of the COVID-19 outbreak, Kerala will provide a minimum of 15kg food grain to 87 lakh ration card holders in the state for free. AAY households will continue to get 30kg rice and 5kg wheat that they are getting now. The priority category (Pink card) will get 5kg grain for free for each person which they are now getting at the rate of Rs. 2 per kg. The non-priority category (blue and white cards) will be given 15 kg grain for free per card.

Moreover, the families under observation will be delivered food kit worth Rs.1000 at free of cost as per the list provided by the department of health. The kit contains items like sugar, pulses, coconut oil, soap, etc. The disaster relief team will ensure the delivery.

Exit mobile version