Pravasimalayaly

88,032.5 കോടി രൂപ മൂല്യമുള്ള അച്ചടിച്ച നോട്ടുകൾ കാണാതായെന്ന് വിവരാവകാശ രേഖ; ആർ.ബി.ഐയിൽ എത്തിയില്ല

2016-17 കാലത്ത് 500 രൂപയുടെ 8,810.65 ദശലക്ഷം പുതിയ നോട്ടുകൾ പ്രിന്റ് ചെയ്തെങ്കിലും ആർ.ബി.ഐക്ക് ലഭിച്ചത് 7,260 ദശലക്ഷം എണ്ണം മാത്രമാണെന്ന് വിവരാകാശ രേഖ. ആകെ 88,032.5 കോടി രൂപയാണ് കാണാതായ നോട്ടുകളുടെ മൂല്യം. ആക്ടിവിസ്റ്റ് മനോരഞ്ജൻ റോയ് ആർടിഐ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളതെന്ന് ദേശീയ മാധ്യമമായ ദി മിന്റ് റിപ്പോർട്ട് ചെയ്തു.

2015 ഏപ്രിലിനും 2016 മാർച്ചിനും ഇടയിൽ നാസിക്കിലെ മിന്റിൽ അച്ചടിച്ച 210 ദശലക്ഷം കോപ്പികൾ കാണാതായതിൽ ഉണ്ട്. 2016-2017ൽ ബെംഗളൂരുവിലെ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൻ(പ്രൈവറ്റ്) ലിമിറ്റഡ് 500 രൂപയുടെ 5,195.65 ദശലക്ഷം കോപ്പികളും ദേവദാസ് ബാങ്ക് നോട്ട് പ്രസ് 1,953,000 ദശലക്ഷം കോപ്പികളുമാണ് ആർ.ബി.ഐക്ക് നൽകിയത്. എന്നാൽ ആർ.ബി.ഐയുടെ കണക്കിലിത് 7,260 മാത്രമാണ്.

വിഷയത്തിൽ ആർ.ബി.ഐ വക്താവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാണാതായ നോട്ടുകളെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചെന്നും ഇതേ വാർത്ത റിപ്പോർട്ട് ചെയ് ദ ഫ്രീ പ്രസ് ജേർണൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്കും ഇ.ഡിക്കും മനോരഞ്ജൻ റോയ് കത്തയച്ചിട്ടുണ്ട്.

നാസിക്കിലെ കറൻസി നോട്ട് പ്രസ്, ദേവസിലെ ബാങ്ക് നോട്ട് പ്രസ്, മൈസൂരിലെ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ (പ്രൈവറ്റ്) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയിൽ കറൻസി പ്രിന്റ് ചെയ്യുന്നത്. 2016-2017 കാലത്ത് ഈ മൂന്ന് പ്രസുകളിലുമായി 176 കോടി പുതിയ 500 നോട്ടുകളാണ് പ്രിന്റ് ചെയ്തിട്ടുള്ളത്.

Exit mobile version