99 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയും പരിധിയില്ലാത്ത കോളുകളുമായി എയര്‍ടെല്‍

0
69

മുംബൈ: റിലയന്‍സ് ജിയോയുടെ ഓഫറിന് അതേനാണയത്തില്‍ മറുപടിയുമായി എയര്‍ടെല്‍. 99 രൂപയുടെ പ്രീ പെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചാണ് എയര്‍ടെല്‍ ജിയോയുടെ 98 രൂപാ ഓഫറിനെതിരെ രംഗത്തുവന്നത്.പുതുക്കിയ നിരക്കനുസരിച്ച് 99 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ദിവസേന നൂറ് എസ്എംഎസും ലഭിക്കും.

ജിയോയുടെ 98 രൂപ പ്ലാനിലും രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. ഒപ്പം അണ്‍ലിമിറ്റഡ് കോളുകളും ആകെ 300 എസ്എംഎസുമാണ് ഉള്ളത്. 28 ദിവസം തന്നെയാണ് ഈ ഓഫറിന്റേയും വാലിഡിറ്റി.

എസ്എംഎസിന്റെ കാര്യത്തില്‍ എയര്‍ടെലിന്റെ പുതിയ പ്ലാനാണ് മുന്നില്‍. പ്രതിദിനം 100 എസ്എംഎസുകള്‍ വീതം ആകെ ഓഫര്‍ കാലാവധിയില്‍ 2800 എസ്എംഎസ് ആണ് എയര്‍ടെല്‍ നല്കുന്നത്. രണ്ട് പ്ലാനുകളിലും ഡാറ്റയ്ക്ക് പ്രതിദിന ഉപയോഗ പരിധിയില്ല.

എയര്‍ടെലിന്റെ 149 രൂപ, 399 രൂപ പ്ലാനുകളില്‍ അധിക ഡാറ്റ നല്‍കി പരിഷ്‌കരിച്ചതിന് പിന്നാലെയാണ് ജിയോ എല്ലാ പ്രീപെയ്ഡ് പ്ലാനുകള്‍ക്കും ദിവസേന 1.5 ജിബി ഡാറ്റ അധികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

Leave a Reply