കോട്ടയം ജില്ലയിൽ സി ആർ പി സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആണ് നിരോധനാജ്ഞ എന്ന് ജില്ലാ കളക്ടർ പി കെ സുധീർ ബാബു അറിയിച്ചു. മാർച്ച് 30 രാവിലെ 6 മുതലാണ് നിരോധനാജ്ഞ


അവശ്യ സർവീസുകളെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാല് പേരിൽ കൂടുതൽ കൂടിയാൽ കർശനമായ നിയമനടപടി സ്വീകരിക്കും
കോട്ടയം ജില്ലയിലെ പായിപ്പാട് ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയിരുന്നു