കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹി കേരള ഹൌസിൽ ചുമതലയെറ്റ മുൻ എം പി എ സമ്പത്ത് ഒന്നര വർഷം കൊണ്ട് 20 ലക്ഷത്തിലധികം രൂപ ശമ്പളം കൈപ്പറ്റിയതായി വിവരവകാശ രേഖ.
പതിനല് ലക്ഷത്തി ഇരുപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാല് രൂപയാണ് സമ്പത്ത് ശമ്പളവും മറ്റ് അലവൻസുമായി കൈപ്പറ്റിയത്. അഞ്ച് ലക്ഷത്തി എൺപത്തി അയ്യായിരത്തി എണ്ണൂറ് യാത്ര അലവൻസ് ആയി കൈപ്പറ്റി. ഫോൺ ചാർജ് ഇനത്തിൽ ഇരുപത്തി നാലായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ട് രൂപയും സ്റ്റേഷനറി സാധനം വാങ്ങിയ ഇനത്തിൽ നാലായിരത്തി ഒരുനൂറ്റി അമ്പത് രൂപയും സമ്പത്ത് വാങ്ങിയിട്ടുണ്ട്. താമസ സൗകര്യത്തിന് ഒപ്പം സഹായികളായി ഉദ്യോഗസ്‌ഥരെയും സർക്കാർ നിയമിച്ചിരുന്നു.
ലോക്ക് ഡൗണിന് ഇടെ അഞ്ചുമാസം വീട്ടിലിരുന്ന് പ്രത്യേക അലവൻസ് സഹിതവും സമ്പത്ത് കൈപറ്റി.
2019 ഓഗസ്റ്റിൽ ചുമതലയേറ്റ സമ്പത്തിന്റെ ചുമതല കേന്ദ്രസർക്കാർ പദ്ധതികളും ധന സഹായവും നേടിയെടുക്കുവാനും സർക്കാരിന്റെ മറ്റ് ആവശ്യങ്ങൾ നിറവേറ്റുക എന്നുള്ളതുമായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് എന്ത് ചുമതലയാണ് അദ്ദേഹം നിർവഹിച്ചതെന്ന്
കേരള ഹൌസിന് അറിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എൻ എസ് യു നേതാവ് വിനീത് തോമസ് നൽകിയ അപേക്ഷയിലാണ് വിവരങ്ങൾ നൽകിയത്