ധൈര്യമുണ്ടെങ്കില്‍ കെ.വി. തോമസിനെ തൊട്ടു നോക്കൂ; കെ.സുധാകരന്‍ ഒരു ചുക്കും ചെയ്യില്ലെന്ന് എ.എ റഹീം എം.പി

0
255

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഒരു ചുക്കും ചെയ്യില്ലെന്ന് എ.എ റഹീം എം.പി.

ധൈര്യമുണ്ടെങ്കില്‍ കെ.വി. തോമസിനെ തൊട്ടു നോക്കൂ. കെ.വി. തോമസിന് കാലത്തിന്റെ ചലനം അറിയാം. കെ.വി തോമസിനെ നിലയ്ക്ക് നിര്‍ത്താന്‍ പറ്റാത്ത സുധാകരന്‍ ഈ പണി നിര്‍ത്തി പോയിക്കൂടെയെന്നും റഹീം ചോദിച്ചു.

എം.കെ.സ്റ്റാലിനൊപ്പം കൂട്ടുകൂടാന്‍ കഴിയില്ലെന്ന് പറയാന്‍ സുധാകരന് കഴിയുമോ. സ്റ്റാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സിക്ക് കത്തയക്കാന്‍ സുധാകരന്‍ തയാറാകുമോയെന്നും എ.എ റഹീം ചോദിച്ചു. ജമാഅത്തെ ഇസ്‌ലാമിയുമായി വേദി പങ്കിടുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് സി.പി.ഐ.എമ്മുവായി വേദി പങ്കിടുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുമായി കിടക്ക പങ്കിടുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും റഹീം പറഞ്ഞു.

അതേസമയം, കെ.വി. തോമസിനെക്കുറിച്ച് ആരെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ മോശമായി എഴുതിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഗുണം കൊണ്ടാണെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞത്.

നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം സെമിനാറില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ തലേ ദിവസവും പറഞ്ഞിട്ടുണ്ട്. കെ.വി. തോമസിന് പരാതിയുണ്ടെങ്കില്‍ സി.പി.ഐ.എമ്മിനൊപ്പം പോവുകയല്ല പരിഹാരം. കെ.വി. തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണ്.

കെ.വി. തോമസിനെ അനുകൂലിക്കുന്നവരില്‍ ഒരാളുടെ പേരെങ്കിലും അദ്ദേഹത്തിന്റെ നാടായ എറണാകുളത്തോ മണ്ഡലത്തിലോ ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? ദല്‍ഹിയിലെത്തിയാല്‍ അദ്ദേഹം സി.പി.ഐ.എമ്മിന്റെ ഓഫീസില്‍ പോയി യെച്ചൂരിയെ കാണും. പലവട്ടം താക്കീത് നല്‍കിയിട്ടുണ്ട്. വ്യക്തി ബന്ധം സൂക്ഷിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷേ, പാര്‍ട്ടി ഓഫീസില്‍ പോകാന്‍ തോമസ് മാഷെപ്പോലൊരാള്‍ക്ക് പറ്റില്ലെന്ന് കെ.വി. തോമസിനോട് പറഞ്ഞിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

.

Leave a Reply