Pravasimalayaly

താന്‍ സ്വീകരിച്ചത് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍: രണ്ട് ഡോസും എടുത്തു,അതിജീവിച്ചു :യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുള്ള ഷാഹിദ്

ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനാണ് താന്‍ സ്വീകരിച്ചതെന്ന് യുഎന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് അബ്ദുള്ള ഷാഹിദ്. കോവിഡ് വാക്‌സീന് എന്തെങ്കിലും പ്രത്യേക അംഗീകാരമോ പരിഗണനയോ ആവശ്യമാണോ അതോ ലോകാരോഗ്യ സംഘടനയുടെ സാധൂകരണം മതിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദേഹം.

താന്‍ സ്വീകരിച്ചത് ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിനാണ്. രണ്ട് ഡോസും എടുത്തു. എത്ര രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ അംഗീകരിക്കുന്നുവോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഒരു വലിയ വിഭാഗം രാജ്യങ്ങള്‍ കോവിഷീല്‍ഡാണ് ഉപയോഗിക്കുന്നത്. താന്‍ ഈ വാക്‌സിന്‍ ഉപയോഗിച്ച് അതിജീവിക്കുകയും ചെയ്തുവെന്നും അദേഹം പറഞ്ഞു.

ഷാഹിദിന്റെ ജന്മനാടായ മാല ദ്വീപാണ് ഇന്ത്യയുടെ വാക്‌സിന്‍ ലഭിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്ന്. 3.12 ലക്ഷം ഡോസ് വാക്‌സിന്‍ ആണ് മാലദ്വീപിലേക്ക് കയറ്റിയച്ചത്. ബ്രിട്ടീഷ്-സ്വീഡന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ അസ്ട്രാസെനകയുമായി ചേര്‍ന്ന് പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നത്.

Exit mobile version