Pravasimalayaly

മൂവാറ്റുപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴ: എം.സി റോഡില്‍ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ ചങ്ങനാശേരി പുതുപ്പറമ്പില്‍ മുഹമ്മദ് ഇസ്മയില്‍ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പില്‍ ശ്യാമള (60) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍ (65), ശ്യാമളയുടെ സഹോദരന്‍ അനില്‍കുമാര്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടെ ആയിരുന്നു അപകടം.

വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയില്‍വച്ച് എതിരേ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു.

Exit mobile version