ഷണ്ടിംഗിനിടെ ട്രെയിനിന് ഇടയില്‍പ്പെട്ടു; തമ്പാനൂരില്‍ ജീവനക്കാരന്റെ കാല്‍ നഷ്ടമായി

0
29

തമ്പാനൂരില്‍ ട്രെയിന്‍ ഷണ്ടിംഗിനിടെയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ ട്രെയിനിന് ഇടയില്‍പ്പെട്ടു. അപകടത്തില്‍ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ റാം ശങ്കറിന്റെ ഒരു കാല്‍ നഷ്ടമായി. കൂടെയുണ്ടായിരുന്ന ആള്‍ക്ക് കാര്യമായ പരുക്കുകളില്ല. അമൃത എക്‌സ്പ്രസ് ഷണ്ടിങ്ങിനിടെയായിരുന്നു അപകടം.

ട്രെയിന്‍ മാറ്റിയിടുന്ന സമയത്ത് റാം ശങ്കറും അപ്രന്റിസ് മിഥുനും ഒപ്പമുണ്ടായിരുന്നു. ട്രെയിന്‍ നീങ്ങുന്ന സമയത്താണ് ഇരുവരും അപകടത്തില്‍പെട്ടത്.റാം ശങ്കര്‍ കൈപൊക്കുന്നത് കണ്ടായിരുന്നു ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയത്. അപകടത്തില്‍പെട്ട ഇരുവരേയും പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply