മങ്കടയിൽ വാഹനാപകടം : മൂന്ന് മരണം

0
26

മലപ്പുറം

മങ്കട വേരുംപലാക്കലിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മഞ്ചേരിയിലേക്ക് പോകുന്ന സ്വകാര്യ ബസും മണ്ണുത്തിയിൽ നിന്ന് ചെടികൾ കൊണ്ടുപോകുന്ന ഗുഡ്‌സ് ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

ഗുഡ്‌സ് ഓട്ടോയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. മുക്കം അഗസ്ത്യമുഴി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഓട്ടോ അപകടത്തിൽ പൂർണമായും തകർന്നിരുന്നു. മൃതദേഹങ്ങൾ പുറത്തെടുത്തത് വാഹനം പൂർണമായും വെട്ടിപ്പൊളിച്ചാണ്. അഗ്നിശമന സേനയും നാട്ടുകാരും സംയുക്തമായി ചേർന്നാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്.

Leave a Reply