തൊടുപുഴയിൽ യുവതിക്ക് നേരെ ആസിഡ് ഒഴിച്ച് മുൻഭർത്താവ്

0
81

ഇടുക്കി: തൊടുപുഴ മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് അക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷി പറഞ്ഞതിങ്ങനെ : ‘ആ കുട്ടി വീട്ടിൽ നിൽക്കുകയായിരുന്നു. ഇവൻ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുവന്നു. നീ എന്താ കാണിക്കുന്നേ വിടടാ എന്ന് പറഞ്ഞപ്പോൾ കുഴപ്പമൊന്നുമില്ല ചേട്ടാ എന്ന് പറഞ്ഞു. അത് കഴിഞ്ഞപ്പോഴേക്കും അവൻ ആസിഡ് എടുത്ത് ഒഴിച്ചു. ഉടനെ ഞാൻ വടിയെടുത്ത് അടിക്കാൻ തുടങ്ങിയപ്പോൾ അവൻ ഓടി’.

കുടുംബ പ്രശ്‌നത്തെ തുടർന്ന് സോന സുഹൃത്ത് ഷാരോണിന്റെ വീട്ടിൽ മൂന്ന് ദിവസമായി വന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടിൽ വന്നാണ് സോനയുടെ മുൻ ഭർത്താവ് ആസിഡ് ഒഴിച്ചത്. ബന്ധം വേർപ്പെടുത്തിയ ശേഷവും രാഹുൽ സോനയെ ശല്യപ്പെടുത്തുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സോനയെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തിൽ മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Leave a Reply