രാഹുല്‍ ഗാന്ധി എം പി ഓഫീസിൽ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കണം; എസ്എഫ്ഐക്ക് സിപിഎമ്മിന്റെ തിരുത്തൽ നിർദേശം 

0
17

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതില്‍ നടപടിയെടുക്കാൻ സിപിഎം നിർദേശം. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരോടാണ് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇക്കാര്യം നിർദേശിച്ചത്. വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിനുമായും കോടിയേരി സംസാരിച്ചു.

സംസ്ഥാനനേതൃത്വത്തിന്റെ അറിവോടെയല്ല സമരരീതി നിശ്ചയിച്ചതെന്നാണ് അനുശ്രീയും സാനുവും കോടിയേരിയോടു വിശദീകരിച്ചത്. അതേസമയം സിപിഎമ്മിന്റെ വയനാട് ഘടകത്തിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ നേതാക്കൾക്കുണ്ട്. മുൻകൂട്ടി നിശ്ചയിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. സമരത്തിന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചാരണവും നൽകി. എന്നിട്ടും ജില്ലയിലെ പാർട്ടി നേതാക്കൾ ജാഗ്രതപാലിച്ചില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം.

അക്രമത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കൂടി കേട്ട ശേഷം നടപടിയെടുക്കും. 

Leave a Reply