ബാലയും എലിസബത്തും വിവാഹിതരായി. ഇന്ന് രാവിലെ 11.30 ന് തൃശൂര്‍ ദാസ് കോന്റിനെന്റല്‍ ഹോട്ടലില്‍വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. കുന്ദംകുളം ചെറുവത്തൂര്‍ ഹൗസില്‍ പ്രൊഫ. ഉദയന്റെയും പ്രൊഫ. ഈസ്തര്‍ മണിയുടെയും ഇളയമകളാണ് ഡോക്ടര്‍ കൂടിയായ എലിസബത്ത്.

ബാലയുടെ സിനിമകളില്‍കൂടി തുടങ്ങിയ സൗഹൃദം പ്രണയവിവാഹത്തില്‍ കലാശിക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ബാലയുടെ അമ്മയ്ക്കും സഹോദരനും ചെന്നൈയില്‍നിന്ന് എത്തിച്ചേരാായില്ല.

രാവിലെ അമ്മയെ വിളിച്ച് ബാല അനുഗ്രഹം തേടിയിരുന്നു. തൊട്ടുപിന്നാലെ
സഹോദരന്‍ ശിവയെയും വിളിച്ചിരുന്നു. ബാലയുടെയും എലിസബത്തിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് കല്യാണത്തില്‍ പങ്കെടുത്തത്. എലിസബത്തിന് രണ്ട് സഹോദരന്മാരാണ്. ഡാനിയലും ക്രിസ്റ്റഫറും. ഇരുവരും ഡോക്ടറാണ്. അവരുടെ കുടുംബവും വിവാഹച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നു. സിനിമാതാരങ്ങളായ ഇടവേളബാബുവും മുന്നയും വിവാഹച്ചടങ്ങില്‍ സംബന്ധിച്ചിരുന്നു.
