പ്രശസ്ത സിനിമാ, നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു

0
48

പ്രശസ്ത സിനിമാ, നാടക നടൻ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. പ്രൊഫഷണൽ നാടക വേദിയികെ മികവുറ്റ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് ഫിലിപ്പ് സിനിമയിലേക്ക് എത്തിയത്. കാളിദാസ കലാകേന്ദ്രത്തിൻറെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനായിരുന്നു. 

കോട്ടയം കുഞ്ഞച്ഛൻ, വെട്ടം, അർത്ഥം, പഴശ്ശിരാജ, ടൈം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവല്ല സ്വദേശിയാണ്. വിദേശത്തുള്ള മകൾ എത്തിയശേഷം സംസ്‌കാര ചടങ്ങുകളുടെ സമയം തീരുമാനിക്കും.

Leave a Reply