Saturday, November 23, 2024
HomeMoviesMovie Newsനടൻ ജയറാമിന്​ കോവിഡ്

നടൻ ജയറാമിന്​ കോവിഡ്

നടൻ ജയറാമിന്​ കോവിഡ് 19​ സ്​ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം താരം സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു. ‘എനിക്കിന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറസ്​ ഇപ്പോഴും നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇത്​. എന്നോട്​ അടുത്തിടപഴകിയവർ സാമൂഹിക സമ്പർക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ്​ പരിശോധന നടത്തുകയും വേണം. ഞാൻ ചികിത്സ തുടങ്ങിയിട്ടുണ്ട്​. എല്ലാവരെയും ഉടനെ തന്നെ വീണ്ടും കാണാമെന്ന്​ പ്രതീക്ഷിക്കുന്നു’, ജയറാം കുറിച്ചു. മമ്മൂട്ടി, സുരേഷ്​ ഗോപി, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് 19​ സ്​ഥിരീകരിച്ചിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments