മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടി അറസ്റ്റില്‍

0
659

മദ്യപിച്ച് വാഹനമോടിച്ചതിന് നടി കാവ്യ തപറിനെ ജുഹു പോലീസ് അറസ്റ്റ്‌ ചെയ്തു. നടിയുടെ വാഹനം ഇടിച്ചതിനെത്തുടർന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നടി. കാറിൽ മറ്റു രണ്ടു സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു.

ജുഹുവിലെ മാരിയറ്റ് ഹോട്ടലിന് സമീപം പുലർച്ചെ ഒരു മണിക്കാണ് അപകടം നടന്നത്. മദ്യലഹരിയിൽ ബോധം നഷ്ടപ്പെട്ട കാവ്യ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തിയതിന് ശേഷം പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. അതിനിടയിൽ കാവ്യ പോലീസിനെ ചീത്തവിളിക്കുകയും തട്ടിക്കയറുകയും ചെയ്തു. പരിക്കേറ്റയാളുടെ നില ഗുരുതരമല്ല. സംഭവ സ്ഥലത്ത് നിന്ന് കാവ്യയെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

Leave a Reply