ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി; ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നു

0
361

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിനെ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. 

ബാലചന്ദ്രകുമാറിന്റെ മൊഴിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കാരണമായത്. തന്റെ സാന്നിധ്യത്തില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് വിളിച്ചു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ആ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശുമണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഇന്നലെ ഈ ദൃശ്യങ്ങളെ പറ്റി അറിയില്ലെന്നാണ് ദിലീപ് അന്വേഷണസംഘത്തോട് പറഞ്ഞത്. ഇന്നലെ ഏഴുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് ദിലീപ് കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് ഇന്നും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് ചോദ്യം ചെയ്യല്‍. 
 

Leave a Reply