നടിയെ ആക്രമിച്ച കേസ്; അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സർക്കാർ

0
23

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സർക്കാർ. ആക്രമിക്കപ്പെട്ട നടി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് സർക്കാർ തീരുമാനം. 

കേസിൽ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നടിയുടെ ഹർജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പൊലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും. ഹർജി നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്. 

ഈ മാസം 30 ന് കുറ്റപത്രം നൽകാൻ ആയിരുന്നു നിർദ്ദേശം. കുറ്റപത്രം നൽകുന്നത് തടയണം എന്നാണ് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെടുക. ഇടക്കാല ഉത്തരവ് വേണം എന്നും ആവശ്യപ്പെടും. കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനം ആയിട്ടില്ല. 

Leave a Reply