നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത

0
196

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത. ബാർ കൗൺസിലിൽ നേരിട്ടെത്തി അതിജീവിത അഭിഭാഷകനെതിരെ പരാതി നൽകി. ഇതിനിടെ ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

അല്പ സമയം മുൻപാണ് അതിജീവിത ബാർ കൗൺസിലിൽ നേരിട്ടെത്തി അഭിഭാഷകനെതിരെ പരാതി നൽകിയത്. അഭിഭാഷകൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന് അതിജീവിത പരാതിയിൽ പറയുന്നു. അഭിഭാഷകൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതിനുള്ള തെളിവുകൾ പുറത്തുവരവെ ഇയാൾക്കെതിരെ നടപടി വേണമെന്നും അതിജീവിതയുടെ പരാതിയിലുണ്ട്. നേരത്തെ, ഇ-മെയിൽ മുഖാന്തിരം അയച്ച പരാതി സ്വീകരിക്കാൻ കഴിയില്ലെന്നും നിയമപ്രകാരം നേരിട്ടെത്തി ഫീസടച്ച് പരാതി നൽകണമെന്നും ബാർ കൗൺസിൽ നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അതിജീവിത നേരിട്ട് പരാതി നൽകിയത്. പരാതി ലഭിച്ചു എന്ന് ബാർ കൗൺസിൽ സ്ഥിരീകരിച്ചു.

Leave a Reply