Pravasimalayaly

ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവത; കേസ് അട്ടിമറിയ്ക്കാൻ അഭിഭാഷകർ ശ്രമിച്ചു എന്ന് പരാതി

ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവത. ഇതുമായി ബന്ധപ്പെട്ട് അതിജീവത ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ നൽകി. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പും രേഖകളും അതിജീവത കൈമാറി. അഭിഭാഷകർ ചട്ടം ലംഘിച്ച് സാക്ഷികളെ കണ്ടു എന്നും മൊഴി മാറ്റാൻ നേരിട്ട് ഇടപെട്ടു എന്നും അതിജീവത ചൂണ്ടിക്കാട്ടുന്നു. അഡ്വ. ബി രാമൻ പിള്ള ഉൾപ്പെടെയുള്ള അഭിഭാഷകർ നിയമവിരുദ്ധമായി നടത്തിയ ഇടപെടലുകളുടെ തെളിവുകളാണ് താൻ സമർപ്പിക്കുന്നതെന്നും അതിജീവത പറഞ്ഞു. ദിലീപിൻ്റെ അഭിഭാഷകരായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയാണ് പരാതി. കേസ് അട്ടിമറിയ്ക്കാൻ പ്രതികൾക്ക് വേണ്ടി അഭിഭാഷകർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തന്നിൽ ആശങ്കയുണ്ടാക്കുന്നു എന്ന് അതിജീവത പറയുന്നു.

പ്രോസിക്യൂഷൻ സാക്ഷികളായ അനൂപിനെയും സാഗർ വിൻസൻ്റിനെയും സ്വാധീനിച്ചു. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ളവരെ സ്വാധീനിക്കാൻ ശ്രമിച്ചു.

Exit mobile version