Pravasimalayaly

ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്; സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പമാണ് പോയത്,പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഫാദര്‍ വിക്ടര്‍

കൊച്ചി: ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ടെന്ന് തിരുവനന്തപുരം രൂപതയിലെ വൈദികനായ ഫാദര്‍ വിക്ടര്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പമാണ് പോയത്. എന്നാല്‍ പണം ആവശ്യപ്പെട്ടിട്ടില്ല. പണം ആവശ്യപ്പെടാനല്ല, മറ്റു കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പോയതെന്നും ഫാദര്‍ വിക്ടര്‍ പറഞ്ഞു. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫാദര്‍ വിക്ടറിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തി അന്വേഷണസംഘം മൊഴിയെടുത്തു. ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടു എന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ദിലീപുമായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്നു വ്യക്തത വരുത്തുകയായിരുന്നു അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ജാമ്യം ലഭിച്ചശേഷം ഫാദര്‍ വിക്ടര്‍ ദിലീപിനെ കണ്ടിരുന്നു. ആഴാകുളം ഐവിഡി സെമിനാരി നടത്തിപ്പുകാരനാണ് ഫാദര്‍ വിക്ടര്‍ എവരിസ്റ്റഡ്. ഫാദര്‍ വിക്ടര്‍ മുഖേനയാണ് ബാലചന്ദ്രകുമാര്‍ പണം കൈപ്പറ്റിയതെന്ന് ദിലീപ് ആരോപിച്ചിരുന്നു.

Exit mobile version