നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

0
28

നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ഇ-മെയിലില്‍ കഴിഞ്ഞ ദിവസ്സം കൈമാറിയ റിപ്പോര്‍ട്ട് ആണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുക. വിചാരണ സമയബന്ധിതമായ് പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്നാണ് വിവരം.(dileep bail application is in supreme court today)

വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തേയും വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നതില്‍ വിചാരണക്കോടതിയില്‍നിന്ന് സുപ്രിം കോടതി തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടിയിരുന്നു.

Leave a Reply