Pravasimalayaly

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനക്കയച്ചു

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും ഫോറന്‍സിക് പരിശോധനക്കയച്ചു. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കാണ് കാര്‍ഡ് പരിശോധനക്കയച്ചത്. വിചാരണക്കോടതി നിര്‍ദേശമനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥരാണ് മുദ്ര വച്ച കവറില്‍ മെമ്മറി കാര്‍ഡ് കൊണ്ടുപോയത്.

വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാര്‍ഡ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് അയക്കാന്‍ കോടതി നിര്‍ദേശിച്ചിരിന്നു. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഉത്തരവാണ് ഇത്.

ഏഴ് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം. ഈ കേസിലെ പ്രധാനപ്പെട്ട തെളിവുകളിലൊന്നായ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി നിരസിച്ചിരുന്നു. അതിനെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version