അത് തന്റെ നിലപാടാണ്,
ബീഫിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നടി നിഖില വിമല്‍

0
46

ബീഫ് കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നടി നിഖില വിമല്‍. അത് തന്റെ നിലപാടാണ്. അതുപോലെ എല്ലാവര്‍ക്കും വ്യക്തമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും നിഖില പറഞ്ഞു. പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നിഖില പറഞ്ഞു. തന്റെ നേരെ സൈബര്‍ ആക്രമണം ഒന്നും ഉണ്ടായിട്ടില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു.


വ്യക്തിപരമായി എല്ലാവര്‍ക്കും നിലപാടുണ്ടായിരിക്കണം. ഞാന്‍ അന്ന് പറഞ്ഞത് എന്റെ നിലപാടാണ്. എന്റെ നിലപാട് ഉറക്കെ പറഞ്ഞപ്പോള്‍ നിങ്ങളെല്ലാം കേട്ടു, കേട്ടതുകൊണ്ട് നിങ്ങളെന്നോട് ചോദിക്കുന്നു. ഈ സൈബര്‍ ആക്രമണം ഉണ്ടായെന്ന് പറയുന്നത് നിങ്ങളാണ്. ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല എനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായെന്ന്. ഒരു ആക്രമണവും എന്റെ നേരെ ഉണ്ടായിട്ടില്ല. മീഡിയയാണ് ഇതെല്ലം പറയുന്നത്. ഞാന്‍ ഇന്ന് വായിക്കുമ്പോഴാണ് അറിയുന്നത് എനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന്.ഞാനിങ്ങനെ ഈ കാര്യം പറയണം എന്ന് വിചാരിച്ച് അവിടെ പോയിരുന്നതല്ല. ചോദ്യം ചോദിച്ചതിന് ഉത്തരം പറഞ്ഞുവെന്നേയുള്ളു. ആ ഒരു കാര്യം ഇങ്ങനെയാക്കിയത് മീഡിയയാണ്. അതിന്റെ ബാക്കി പറഞ്ഞതും മീഡിയയാണ്. ഞാന്‍ അത് പറഞ്ഞിട്ടുണ്ട് പക്ഷെ അതിന്റെ ബാക്കിയുണ്ടായത് ഒന്നും ഞാനറിഞ്ഞിട്ടില്ല, നിഖില പറഞ്ഞു.

Leave a Reply