Pravasimalayaly

നടി പല്ലവി ഡേ മരിച്ച നിലയിൽ

ബം​ഗാളി നടി പല്ലവി ഡേമരിച്ച നിലയിൽ. 21 വയസായിരുന്നു. ഞായറാഴ്ച രാവിലെയാണ് പല്ലവിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്‌ലാറ്റില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. അസാധാരണ മരണത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറഞ്ഞു. മൃത​ദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു. ബം​ഗാളി ടെലിവിഷൻ താരമായ പല്ലവി ‘മോന്‍ മാനേ നാ’ എന്ന സീരിയലിലെ ​ഗൗരി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അതു കൂടാതെ രേഷം ജപി, സരസ്വതി പ്രേം തുടങ്ങിയ നിരവധി ഷോകളിലും അഭിനയിച്ചിട്ടുണ്ട്. 

നടിയുടെ അപ്രതീക്ഷിത മരണം ബം​ഗാളി സിനിമാമേഖലയേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്. രണ്ട് ദിവസം മുന്‍പ് വരെ നടി ചിത്രീകരണത്തിന് എത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്.

Exit mobile version