Friday, July 5, 2024
HomeMoviesMovie Newsലൈംഗിക അതിക്രമത്തെ അതിജീവിച്ചവരുടെ പേര് പുറത്തുവിടുന്നതില്‍ പ്രശ്‌നമില്ലെന്ന് അറിയിച്ചിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ത്; അതൃപ്തി...

ലൈംഗിക അതിക്രമത്തെ അതിജീവിച്ചവരുടെ പേര് പുറത്തുവിടുന്നതില്‍ പ്രശ്‌നമില്ലെന്ന് അറിയിച്ചിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ത്; അതൃപ്തി അറിയിച്ച് നടി പാര്‍വ്വതി തിരുവോത്ത്

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ട് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ അതൃപ്തി അറിയിച്ച് നടി പാര്‍വ്വതി തിരുവോത്ത്. ലൈംഗിക അതിക്രമത്തെ അതിജീവിച്ചവരുടെ പേര് പുറത്തുവിടുന്നതില്‍ പ്രശ്‌നമില്ലെന്ന് അറിയിച്ചിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ത് എന്ന ചോദ്യമാണ് പാര്‍വ്വതി ഉന്നയിച്ചത്. പ്രശ്‌നം അനുഭവിച്ചവര്‍ റിസ്‌ക് എടുക്കാന്‍ തയ്യാറായിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ആരെ സംരക്ഷിക്കാനാണെന്നും പാര്‍വ്വതി ചോദിച്ചു. റിപ്പോര്‍ട്ട് പുറത്തുവരാതിരുന്നാല്‍ നടപടിയുണ്ടാകില്ലെന്ന ധാര്‍ഷ്ട്യത്തോടെയാണ് സ്ത്രീകള്‍ക്കെതിരായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും പാര്‍വ്വതി ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.

ആഭ്യന്തര പരാതി പരിഹാരത്തിനായി പ്രൊഡക്ഷന്‍ ഹൗസുകള്‍ കമ്മിറ്റികള്‍ രൂപീകരിക്കാത്തതിനേയും പാര്‍വ്വതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത്തരം കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്നില്ല. സുപ്രിംകോടതി മുന്‍പ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനാവശ്യമായ നടപടിയുണ്ടാകുമെന്ന് ആത്മാര്‍ഥമായി ആഗ്രഹമുണ്ടായിരുന്നുവെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു. റിപ്പോര്‍ട്ടിനായി ഇനിയും കാത്തിരിക്കാനാകില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments