Sunday, January 19, 2025
HomeLatest Newsനടി രശ്മി ജയഗോപാൽ അന്തരിച്ചു

നടി രശ്മി ജയഗോപാൽ അന്തരിച്ചു

സിനിമാ– സീരിയൽ നടി രശ്മി ജയഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രശ്മിയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണു മലയാള സീരിയൽ ലോകം. ന

‘സ്വന്തം സുജാത’ സീരിയലിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് രശ്മി ജയഗോപാൽ, കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തയായത്. ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു. ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ അനുശോചനം പങ്കുവച്ചു. ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments