Pravasimalayaly

ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്.

ഇടുക്കി അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്.
തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു. അടിമാലി പടിക്കപ്പ് സ്വദേശി ഷീബയാണ് ആക്രമണത്തിന് പിന്നിൽ.

ഈ മാസം പതിനാറാം തീയതി രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഷീബ വിവാഹിതയാണെന്ന വിവരം അറിഞ്ഞതോടെ അരുൺ വിവാഹത്തിൽ നിന്ന് പിന്മാറി. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അരുണിനെ ഇതെ കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തിയാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുവരും അൽപ നേരം സംസാരിക്കുന്നതും തുടർന്ന് യുവതി ആസിഡ് ഒഴിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. റബർ ഷീറ്റുകളിൽ ഉപയോഗിക്കുന്ന ആസിഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഷീബയ്ക്കും പരുക്കേറ്റിട്ടുണ്ട്

അടിമാലിയിൽ പള്ളിമുറ്റത്ത് വെച്ചായിരുന്നു സംഭവം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടുകൊണ്ട് ആരംഭിച്ച ഇവരുടെ ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. തുടർന്നാണ് ഷീബ വിവാഹിതയാണെന്ന് യുവാവ് അറിയുന്നത്. യുവതിക്ക് രണ്ട് കുട്ടികളുമുണ്ടായിരുന്നു. ഇതോടെ യുവാവ് ബന്ധത്തിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. എന്നാൽ യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമ്മർദ്ദം ചെലുത്തുകയായിരുന്നു. തുടർന്ന് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ട് ലക്ഷത്തി പതിനാലായിരം രൂപയാണ് ഷീബ ആവശ്യപ്പെട്ടത്.
സംഭവത്തിന് ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ഇവർ ശ്രമിച്ചില്ല. എല്ലാ നിരീക്ഷിച്ചതിന് ശേഷമാണ് യുവതി പള്ളമുറ്റത്ത് നിന്നും പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തുടർന്ന് യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version