Friday, November 22, 2024
HomeNewsഅടുക്കളയിൽ കുറ്റി നാട്ടിയവരെ കരയാതെ കരുത്തോടെ നേരിട്ട വീട്ടമ്മ .... !! കെ റെയിലിനെതിരെ...

അടുക്കളയിൽ കുറ്റി നാട്ടിയവരെ കരയാതെ കരുത്തോടെ നേരിട്ട വീട്ടമ്മ …. !! കെ റെയിലിനെതിരെ സമര വീര്യത്തിന്റെ 300 ദിനങ്ങൾ …. മാടപ്പള്ളിക്കാരുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമോ ?

ജോജി തോമസ് , ക്രോയ്ഡോൺ

മാടപ്പള്ളി: “എനിക്കെന്റെ അമ്മയെ വേണം … പോലീസുകാർ എന്റെ അമ്മയെ റോഡിലിട്ട് ചവിട്ടി …” ലോകത്തിന്റെ ക്രൂരത ഇതുവരെ അറിഞ്ഞിട്ടില്ലാത്ത , മാടപ്പളി ഗ്രാമവും അതിലെ നല്ലവരായ നിവാസികളുടെയും നന്മ മാത്രമറിയാവുന്ന .. ഒരു 8 വയസ്സുകാരിയുടെ ഈ ചങ്കുപെട്ടുന്ന രോദനം .. പിടിച്ചുലച്ചത് ഇരട്ട ചങ്കനെന്നും , മുചങ്കെനെന്നും വാഴ്ത്തി പാടുന്ന സാക്ഷാൽ പിണാറായി വിജയൻ നയിക്കുന്ന കേരള സർക്കാരിനെയാണ്. ഇന്ത്യൻ പാർലമെന്റിലും , കേരള നിയമസഭയിലും ഉച്ചത്തിൽ തന്നെ ഈ ശബ്ദം അലയടിച്ചു. നേതാക്കന്മാർ കക്ഷി രാഷ്ട്രീയം മറന്ന് മാടപ്പള്ളിലേയ്ക്ക് കുതിച്ചെത്തി. തന്റെ അമ്മയെ കാക്കിയിട്ട ആൺ പോലീസുകാർ നടു റോഡിലൂടെ തെരുവ് നായെ പോലെ വലിച്ചിഴക്കുന്നത് കണ്ടു നിൽക്കേണ്ടി വന്ന സാക്ഷര കേരളത്തിലെ ഈ ബാലികയെ സമാധാനിപ്പിക്കാൻ ദുഃഖിതരായ ഗ്രാമ വാസികൾക്കോ ഓടികൂടിയെത്തിയ നേതാക്കന്മാർക്കോ സാധിച്ചില്ല. കാരണം ആ എട്ടു വയസുകാരി ഈ ലോകത്തോട് ചോദിച്ചത് അവളുടെ അമ്മയ്ക്ക് ലഭിക്കാതെ പോയ നീതിയാണ്. കേരള സർക്കാർ നാഴികയ്ക്ക് നാൽപതു വട്ടം പറയുന്ന സ്ത്രി സുരക്ഷയാണ്. പറക്കമുറ്റാത്ത ആ പിഞ്ചു ബാലിക തന്റെ അമ്മയെ രക്ഷിക്കണേ എന്ന് അലമുറയിട്ട് കരയാൻ തുടങ്ങിട്ട് 300 ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു. തോൽക്കാൻ മനസ്സുകാണിക്കാത്ത സമര പോരാളികളുടെ മുതുകിൽ നിനച്ചറിവില്ലാത്ത കള്ള കേസുകൾ കുടുക്കി വോട്ടു ചെയ്തു ജയിപ്പിച്ചവരെ തന്നെ തുറങ്കലിൽ അടയ്ക്കുന്ന “ഭസ്മാസുര” നിലപട് എടുത്തു തുടരുന്ന പിണറായി സർക്കാരിന് മറ്റൊരു നന്ദിഗ്രാമം ആയി മാറി കഴിഞ്ഞിരിക്കിന്നു കഴിഞ്ഞ 300 ദിവസങ്ങളായി മാടപ്പള്ളി ഗ്രാമം.

കഴിഞ്ഞ വർഷം മാർച്ച് 17ന് മാടപ്പള്ളി എന്ന കൊച്ചു ഗ്രാമം കേരള ജനതയുടെ വേദനയായി മാറുന്നത്.. നീണ്ട പതിനെട്ട് വർഷത്തോളം നാട്ടുകാരെയും വീട്ടുകാരെയും ഉപേക്ഷിച്ചു വിദേശത്തുജോലി ചെയ്തു സമ്പാദിച്ച തന്റെ വീടു തനിക്ക് നഷ്ടപ്പെടാൻ പോകുന്നു എന്ന് മസ്സിലാക്കിയ വീട്ടമ്മ തന്റെ പറമ്പിൽ കെ റെയിലിന്റെ കുറ്റി നാട്ടാൻ വന്നവരെ തടഞ്ഞു എന്നതാണ് വിഷയത്തിനാധാരം , വീട്ടമ്മയായ റോസിലിൽ ഫിലിപ്പ് (ജിജി ഫിലിപ്പ്) എതിർത്തപ്പോൾ സമാധാനപരമായി തിരികെ പോയ കെ റെയിൽ ഉദ്യോഗസ്ഥൻ , ആരാലോ പ്രചോദനമുൾക്കൊണ്ട് , യുദ്ധകാല അടിസ്ഥാനത്തിൽ ഇടിവണ്ടിയുടെ അകമ്പടിയോടെ , നീതിപാലകർ എന്ന് വിളിക്കുന്നവർ കാക്കിയിട്ട നിർദ്ധയരായ കൊട്ടേഷൻ ഗുണ്ടകളായി മാറി. ആൺ പെൺ , കുട്ടികൾ , വൃദ്ധർ എന്നീ നോട്ടമില്ലാതെ ഒരുകൂട്ടം പോലീസുകാരുടെ നിഷ്ടൂരമായ ഇടപ്പെടലാണ് പിന്നീട് മാടപ്പള്ളിയിൽ അരങ്ങേറിയത്. മാടപ്പള്ളിലെ 80 കഴിഞ്ഞ മാതാപിതാക്കന്മർക്ക് തങ്ങളുടെ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ദുരവസ്ഥയാണ് നേരിൽ കാണേണ്ടി വന്നത്

സ്ത്രീയെന്നോ പുരുഷനെന്നോ വൃദ്ധരെന്നോ നോക്കാതെ പോലീസ് വാഹനത്തിൽ കുത്തിനിറച്ചു എല്ലാവരെയും തൃക്കുടിത്താനം പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴേയ്‌ക്കും വണ്ടിയിൽ കയറ്റിയ സമര പോരാളികൾക്ക് പലർക്കും നാമമാത്ര ജീവൻ മാത്രമേ മിച്ചമുണ്ടായിരുന്നുള്ളു. പോലീസ് സ്റ്റേഷനിൽ മനുഷ്യാവകാശത്തിന്റെ കണികപോലുമില്ലാത്ത , ജനമൈത്രി എന്ന പേരിന് പോലും അപമാനമായ പോലീസുകാരുടെ വായിൽ നിന്ന് വരുന്ന അറയ്ക്കുന്ന വാക്കുകൾ അവർ സമര പോരാളികളുടെ മുതുകത്തു നൽകിയ കനത്ത പ്രഹരത്തെക്കാളും സഹികെട്ടതായിരുന്നു. മെഡിക്കൽ പരിശോധന കഴിഞ്ഞു 150 ൽ പരം ആളുകൾക്ക് എതിരെ എടുത്ത കേസിൽ പലരെയും ജാമ്യത്തിൽ വിട്ടയച്ചെങ്കിലും പാവം ഗ്രാമ വാസികൾക്ക് അന്ന് മനസ്സിലായില്ല അന്ന് തുടങ്ങിയ കേസുകൾ ഇനി ഒരിക്കലും അവസാനിക്കാത്ത കേസുകളുടെ സുനാമിയായി അവർക്ക് നേരെ പതിക്കുമെന്ന്.
കെ റെയിൽ വിരുദ്ധ സമരത്തിൽ വലിച്ചിഴയ്ക്ക പെട്ട വീട്ടമ്മ റോസിലിൽ ഫിലിപ്പീനെതിരായി തന്നെയുണ്ട് 23 ൽ പരം കേസുകൾ. കൃഷിയിറക്കിയാൽ പിഴുതെറിയെന്നും മാടപ്പള്ളിൽ ജീവിക്കനുവദിക്കില്ലന്ന് മുഖത്ത് നോക്കി പറയുന്ന പാർട്ടി പോരാളികളുടെയും നിരന്തര ശല്യം മൂലം ജീവിതം ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞു മാടപ്പള്ളിയിലെ ഈ വീട്ടമ്മക്ക്. വൃദ്ധരായ സ്വന്തം അമ്മയേയും ഭർത്താവിന്റെ അമ്മയേയും ശിശ്രുഷിക്കേണ്ട ഈ വീട്ടമ്മയ്ക്ക് ഒരിക്കലും നേരം തികഞ്ഞിട്ടല്ല കേസുകൾക്കായി പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ആഹാരം പോലും കഴിക്കാതെ പോകേണ്ടി വരുന്നത്. മനസ്സറിവില്ലാത്ത കേസുകൾ ചാർത്തി തരുമ്പോഴും പോലീസിന്റെ ക്രൂരമായ പുഞ്ചിരി കണ്ടു മടുത്തതുകൊണ്ടും, ഇപ്പോൾ ഒരു ഭയവുമില്ല എന്ന രീതിയിലേക്ക് മാറി സാധാരണക്കാരിയായ ഈ കേരള വീട്ടമ്മ. മാത്രമല്ല സമരത്തിൽ നിന്ന പിന്മാറില്ല എന്ന ശതമായ തീരുമാനത്തിലാണ് ജിജി ഫിലിപ്പും മാടപ്പള്ളിലെ ആയിരക്കണക്കിന് ജനങ്ങളും.

പച്ചയായ ഗ്രാമത്തിന്റെ സൗന്ദര്യവും സാധാരണക്കാരായ മനുഷ്യരുടെ ഹൃദയ വിശാലതയും മാടപ്പള്ളിയുടെ മുഖമുദ്രയായിരുന്നു. എന്നാൽ ഒരു ഭരണാധികാരിയുടെ നിലതെറ്റിയ ഗർവിന്റെയും , പക്വതയില്ലാത്ത തീരുമാനത്തിന്റെയും ഫലമായി പോലീസ് രാജ് നടപ്പാക്കി, മനുഷ്യരെ രാഷ്ട്രീയത്തിന്റെ പേരിൽ വെറുപ്പിച്ചും ഭിന്നിപ്പിച്ചും ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം നടപ്പിലാക്കുന്ന പിണറായിയുടെയും കൂട്ടുകാരുടെയും ഭരണത്തിന്റെ ശവമഞ്ചലിൽ അടിക്കുന്ന അവസാനത്തെ ആണിയാകും മാടപ്പള്ളിക്കാരുടെ കെ റെയിൽ വിരുദ്ധ സമരം എന്നുറപ്പ്. നന്ദിഗ്രാമിൽ തകർന്ന ബംഗാള് പോലെ ഇനി കെ റെയിലിൽ തകർന്ന കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ എന്ന് കേൾക്കാൻ നാളധികം വേണ്ടിവരില്ല എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മാടപ്പള്ളിക്കാരും.
മാടപ്പള്ളി കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ഒട്ടു മിക്ക ആളുകളും ഒന്നല്ലങ്കിൽ മാറ്റിയൊരു തരത്തിൽ പീഡനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒന്നുകിൽ പോലീസിൽ നിന്നും അല്ലങ്കിൽ പിണറായി ഭക്തരായ സഖാക്കളിൽ നിന്നും. പോലീസും കോടതിയും മാടപ്പള്ളിക്കാർക്ക് പണ്ട് ഭയമായിരുന്നെങ്കിൽ ഇന്ന് ആബാലവൃന്ദം മാടപ്പള്ളിക്കാർക്ക് ഇവരോട് പരമപുച്ഛമാണെന്ന് പറയാം.

കുഞ്ഞിനെ സമര മുഖത്ത് കൊണ്ടുവന്നു എന്ന് ആരോപിച്ചു ബാലാവകാശ കേസ് എടുത്തിരിക്കുകയാണ് മാടപ്പള്ളിയിൽ കെ- റെയില്‍ വിരുദ്ധ സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ജിജി ഫിലിപ്പിനെതിരെയെന്നത് മറ്റൊരു വിരോധാഭാസം. അമ്മക്കൊപ്പം നിൽക്കുക എന്നത് കുഞ്ഞിന്റെ അവകാശമാണ്. സ്വന്തം വീട്ടുമുറ്റത്ത് നിന്നപ്പോളാണ് പൊലീസ് അതിക്രമം നടത്തിയത്. ബാലാവകാശ കമ്മീഷന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും ജിജി ഫിലിപ്പ് പറഞ്ഞു. സമരത്തില്‍ ചിലർ കുട്ടികളെ കവചമാക്കുകയാണെന്ന് ബാലാവകാശ കമ്മീഷന്‍ ആരോപിച്ചിരുന്നത്. സ്ത്രീ സമത്വവും സ്ത്രീ സുരക്ഷയും ഈ സർക്കാരിൽ നിന്നും തീർത്തും ഇല്ലാതായിരിക്കുന്നു.

കെ റെയിൽ കുറ്റി നാട്ടിയതിനാൽ പഠിത്തം മുടങ്ങിയവരും വീട് പണിയാൻ കഴിയാത്തവരും വസ്തു വിറ്റ് മക്കളുടെ കല്യാണം നടത്താമെന്ന് സ്വപ്നം കണ്ട മാതാപിതാക്കളുടെയും എണ്ണം നാൾക്ക് നാൾ കുടി വരുകയാണ്. മാടപ്പള്ളിയിൽ ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ ഒരുമയോടെ കഴിഞ്ഞ മാടപ്പള്ളിക്കാർക്ക് വിഷ രാഷ്ട്രീയത്തിന്റെ വിത്ത് പാകി ജനങ്ങളെ ഭിന്നിക്കാൻ നോക്കിയവർക്ക് തെറ്റിയിരിക്കുന്നു. കാരണം കെ റെയിൽ വിരുദ്ധ സമരത്തിന് കക്ഷി രാഷ്രിയമില്ല. കൊച്ചു കുട്ടികൾ മുതൽ മുതു മുത്തശ്ശിമാർക്കുവരെ ഒന്നേ അറിയൂ ഒന്ന് മാത്രമേ പറയു “കെ റെയിൽ വേണ്ട , കേരളം മതി” എന്നത് മാത്രം. മാടപ്പള്ളിക്കാരുടെ ഭാഷയിൽ ഇത് ഒരു സമരമല്ല, അതിജീവനത്തിന്റെ ജീവ-മരണ പോരാട്ടമാണ്.

കെ റെയിൽ വിരുദ്ധ സമരം തുടങ്ങി വച്ച ബാബു കുട്ടൻചിറയും (ജില്ലാ ചെയർമാൻ), മിനി ഫിലിപ്പും (ജില്ലാ രക്ഷാധികാരി), വി ജെ ലാലിയും (ജില്ലാ രക്ഷാധികാരി) എസ് രാജീവൻ (സംസ്ഥാന ജനറൽ കൺവീനർ)
എം പി ബാബുരാജ് (സംസ്ഥാന ചെയർമാൻ) ചാക്കോച്ചൻ മണലേൽ (സംസ്ഥാന വൈസ് ചെയർമാൻ) മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി
തുടങ്ങിയ നേതാക്കൻമ്മാർ
ചേർന്ന് നയിക്കുന്ന ഈ സമരം വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് മാടപ്പള്ളിയിലെ അനേകായിരം സ്ത്രീ ജനങ്ങളാണ്. അതിൽ ആദ്യം പറഞ്ഞ പിഞ്ചുബാലികയും ഉൾപെടും. അവൾക്ക് കൂട്ടായി അവളുടെ 80 കഴിഞ്ഞ മുത്തശ്ശിയും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments