വാർത്തകളിൽ നിറഞ്ഞ് മുസ്ലിം ലീഗ് വനിത സ്‌ഥാനാർത്ഥി

0
29

നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്‌ഥാനാർത്ഥി പട്ടിക വന്നതോടെ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മത്സരിയ്ക്കുവാൻ നിയോഗിച്ചിരിക്കുന്ന അഡ്വ നൂർബിന റഷീദ് ആണ് ഇപ്പോൾ വാർത്ത താരം. 1996 ന് ശേഷമാണ് ഒരു വനിതയ്ക്ക് മുസ്ലിം ലീഗ് സ്‌ഥാനാർഥിത്വം നൽകുന്നത്

വനിത ലീഗ് അഖിലേന്ത്യാ സെക്രട്ടറിയാണ് അഡ്വ നൂർബിന റഷീദ്. സ്‌ഥാനാർത്ഥി നിർണ്ണയത്തിൽ വനിതകളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വനിത ലീഗ് കത്ത് നൽകിയിരുന്നു. ലീഗ് വനിതകൾക്ക് പരിഗണന നല്കുന്നില്ലെന്നുള്ള ആരോപണങ്ങൾക്ക് മറുപടിയാണ് തന്റെ സ്‌ഥാനാർഥിത്വം എന്ന് നൂർബിന റഷീദ് മാധ്യമങ്ങളോട് പ്രതികരിച്ചു

2011 ലും 2016 ലും ലീഗിന് വേണ്ടി ഡോ എം കെ മുനീർ മത്സരിച്ചു വിജയിച്ച മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് നൂർബിന. എൽ ഡി എഫിന് വേണ്ടി ഐ എൻ എലും എൻ ഡി എ ക്ക് വേണ്ടി ബി ഡി ജെ എസും ആണ് മത്സരിക്കുന്നത്

Leave a Reply