Pravasimalayaly

മുണ്ടക്കയം കോസ്‌വേ യുടെ കൈവരിക്ക് ഫണ്ട് അനുവദിച്ച് പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ

മുണ്ടക്കയം കോസ്‌വേ പാലത്തിന് പുതിയ കൈവരികൾ സ്ഥാപിക്കുന്നതിന് മൂന്നു ലക്ഷം രൂപ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ സ്വീകരിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കൈവരികൾ തകർന്ന ഭാഗം കഴിഞ്ഞദിവസം എംഎൽഎ സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. വലിയ അപകട ഭീഷണിയാണ് ഉണ്ടായിരുന്നതെന്നും എംഎൽഎയുടെ സമയോചിതമായ ഇടപെടൽ വലിയ അപകടങ്ങൾ ഒഴിവാക്കിയെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു

Exit mobile version